COVID 19NattuvarthaLatest NewsKeralaIndiaNews

വയനാട്ടിലെ നവജാതശിശുവിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ

വയനാട്ടിൽ വീണ്ടും ശിശുമരണം. മെഡിക്കൽ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Also Read:ശബരിമലയിലെ ചടങ്ങുകള്‍ തീരുമാനിക്കേണ്ടത് പിണറായി സര്‍ക്കാരല്ല

ആശുപത്രിസൂപ്രണ്ടിനും മാനന്തവാടി പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിശുമരണനിരക്കിൽ വലിയ കുറവുണ്ടായ കാലഘട്ടമാണ് ഈ കടന്നുപോകുന്നതെങ്കിലും ഇത്തരത്തിലുള്ള ചികിത്സാപ്പിഴവുകൾ പേടിപ്പെടുത്തുന്നുണ്ട് കേരളം ജനതയെ. പോഷകക്കുറവും മറ്റു മൂലം കഴിഞ്ഞ കാലഘട്ടങ്ങളിൽ വലിയതോതിലുള്ള ശിശുമരണനിരക്കാണ് കേരളത്തിൽ അടയാളപ്പെടുത്തിരുത്തിയിരുന്നത് ക്രമാതീതമായി അത് കുറയുന്നതിനിടയ്ക്കാണ് ഇത്തരത്തിലുള്ള അശ്രദ്ധകൾ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികൾ ദൈവത്തിന്റെ പ്രതീകങ്ങളാണ് അവരോടുള്ള എല്ലാവരുടെയും സമീപനങ്ങൾ മാറേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാതെ കുട്ടികൾ മരിക്കുന്ന അവസ്ഥ ഒരു സംസ്ഥാനത്തിന്റെ ഒരു രാജ്യത്തിലെ തന്നെ ഏറ്റവും വലിയ പ്രശ്നമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button