ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂരിൽ ഹോസ്റ്റലുകൾ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെ വിദ്യാർത്ഥിനികൾ പെരുവഴിയിൽ ആയി. ലോക്ക് ഡൗണിൽ 25 മലയാളി വിദ്യാർത്ഥിനികൾ ആണ് ഇവിടെ കുടുങ്ങിയത്.
ജയ്പൂരിലെ ജഗത്പൂരിലാണ് വിദ്യാർത്ഥിനികൾ ദുരിതത്തിലായിരിക്കുന്നത്. ഇവരിൽ ആസ്ത്മ രോഗമുള്ള വിദ്യാർത്ഥിനി മരുന്ന് പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. സുരേഷ് ഗ്യാൻ വിഹാർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണിവർ. തങ്ങളെ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് അധികൃതരോടുള്ള ഇവരുടെ അപേക്ഷ.
ലോക്ക്ഡൗൺ മൂലം ദില്ലിയിൽ മലയാളി നഴ്സുമാരും കുടുങ്ങിക്കിടക്കുന്നുന്നുണ്ട്. മൂന്നു ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം മലയാളികളാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം. നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു.
Post Your Comments