Latest NewsNewsIndia

ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് ; മരണ സംഖ്യയിലും ആശങ്കയില്‍ ജയ്പൂര്‍

രാജസ്ഥാന്‍ : ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ജയ്പൂരിലെ പിങ്ക് സിറ്റിയിലാണ് കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടിലെ എല്ലാവരെയും പരിശോധിച്ചത്. ഇതോടെയാണ് എല്ലാവരും കോവിഡ് ബാധിതരാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,020 ആയി ഉയര്‍ന്നു. ഇതില്‍ 2,321 കേസുകളും ജയ്പുരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇവിടെ മരിച്ച 251 പേരില്‍ 117 പേരും ജയ്പൂരില്‍ത്തന്നെയാമെന്നുള്ളത് ജയ്പൂരിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണ് ജയ്പൂരിലെപിങ്ക് സിറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button