ഇറാക്ക് : ബാഗ്‌ദാദിൽ രണ്ടിടത്ത് വ്യോമാക്രമണമുണ്ടായി. യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. രണ്ട് മിസൈലുകളാണ് പതിച്ചതെന്നും ആളപായമില്ലെന്നും വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ബലാദ് വ്യോമതാവളത്തിനു നേരെയും ആക്രമണമുണ്ടായെന്നും സൂചനയുണ്ട്. ഇവിടെയും രണ്ട് മിസൈലുകളാണ് പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Two rockets hit Iraq base where US troops deployed, security sources say: AFP News Agency https://t.co/1dwvBM9e1y
— ANI (@ANI) January 4, 2020
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസിം സുലൈമാനി അടക്കമുള്ളവർ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്ക തിരിച്ചടി നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരുന്നു.
ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിൽ വീണ്ടും അമേരിക്ക വടക്കന്‍ ബഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് കാറുകള്‍ തകര്‍ന്നു. ജനറല്‍ ഖാസിം സുലൈമാനിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇറാന്റെ ഖുദ്സ് ഫോഴ്‌സ് അംഗങ്ങള്‍ പരേഡ് നടത്താന്‍ ഏതാനും മണിക്കൂറുകള്‍ ശേഷിക്കെയാണ് ആക്രമണമുണ്ടായത്.
ഇറാനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇറാഖ് അര്‍ധസൈനിക ശൃംഖലയായ ഹഷെദ് അല്‍ ഷാബിയുടെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്‌തെങ്കിലും ആരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നു വ്യക്തമല്ല. പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് പശ്ചിമേഷ്യയില്‍ മൂവായിരം സൈനികരെ അധികമായി വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
Post Your Comments