ലാഹോർ: ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണമെന്ന അഭ്യർത്ഥനയുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. മുന്‍ ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബിസിസിഐ അധ്യക്ഷനായും ഗാംഗുലിക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനെയും പിസിബി തലവൻ എഹ്സാൻ മാനിയെയും സഹായിക്കാന്‍ സാധിക്കും. ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ തുടങ്ങുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ സൗരവ് ഗാംഗുലി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കൂടെ നിൽക്കണമെന്നും 2004ല്‍ ബിസിസിഐക്ക് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യയെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും ലത്തീഫ് വ്യക്തമാക്കി.
Read also: ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായി പുതുവർഷം ആഘോഷിക്കാനൊരുങ്ങി വിരാട് കോഹ്ലി
ലോകത്തിന് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ ശക്തികൾ പാകിസ്ഥാനിലെത്തി കളിക്കാൻ പിസിബി സിഇഒ വസീം ഖാൻ ഇടപെടണം. എങ്കിൽ മാത്രമേ പാക് ക്രിക്കറ്റിനും കളിക്കാർക്കും അതു സഹായകരമാകുകയുള്ളു. രാജ്യാന്തര മത്സരങ്ങൾ നടക്കാത്തതിനാൽ പാകിസ്ഥാനിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നാശത്തിലേക്കു പോകുകയാണ്. ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങൾ മുന്നോട്ടു പോകില്ലെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
Post Your Comments