മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച രണ്ട് ഇതിഹാസങ്ങൾ ലോർഡ്സിൽ മത്സരം കാണാൻ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്കോട്ടുമാണ് ലോർഡ്സിൽ മത്സരം കാണാനെത്തിയത്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കമന്റേറ്റർമാരിൽ ഒരാളാണ് ജെഫ്രി ബോയ്കോട്ട് വിലയിരുത്തപ്പെടുന്നത്. ഗാംഗുലിയെ കൊൽക്കത്തയുടെ രാജകുമാരൻ എന്ന് ആദ്യമായി വിളിച്ചത് ബോയ്കോട്ടാണ്. ലോർഡ്സിലിരുന്നു മത്സരം കാണുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
Read Also:- മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു: ഇനിയെസ്റ്റ
ഓഗസ്റ്റ് എട്ട് മുതലാണ് യാത്ര വിലക്കിൽ നിന്ന് ബ്രിട്ടൻ ഇന്ത്യയെ ഒഴിവാക്കിയത്. അതോടെ ലോർഡ്സ് ടെസ്റ്റ് കാണാൻ ഗാംഗുലിക്ക് വഴി തെളിഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് തിരിച്ച ഗാംഗുലിക്ക് ക്വാറന്റൈനും വേണ്ടിവന്നിരുന്നില്ല. ഗാംഗുലിക്കൊപ്പം ഭാര്യ ഡോണയും ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും രണ്ടാം ടെസ്റ്റ് കാണാൻ ലോർഡ്സിൽ എത്തിയിട്ടുണ്ട്.
Post Your Comments