Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ആറ് ദീര്‍ഘദൂര ട്രെയിനുകളില്‍ അധിക കോച്ചുകള്‍ താത്കാലികമായി അനുവദിച്ചു.

കോഴിക്കോട്: ദീര്‍ഘദൂര യാത്രക്കൊരുങ്ങുന്നവർക്ക് സന്തോഷിക്കാം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറ് ദീര്‍ഘദൂര ട്രെയിനുകളിൽ താത്കാലികമായി അധിക കോച്ചുകള്‍ ഉൾപ്പെടുത്തി. കൊച്ചുവേളി – ഭവനഗര്‍ – കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസില്‍ ഒരു സ്ളീപ്പര്‍ കോച്ച്‌, പോര്‍ബന്തര്‍ – കൊച്ചുവേളി – പോര്‍ബന്തര്‍ പ്രതിവാര എക്‌സ്‌പ്രസില്‍ ഒരു സ്ളീപ്പര്‍ കോച്ചും ഒരു തേര്‍ഡ് എ.സി കോച്ചും, ജാംനഗര്‍ – കൊച്ചുവേളി -ജാംനഗര്‍ പ്രതിവാര എക്‌സ്‌പ്രസില്‍ ഒരു തേര്‍ഡ് എ.സി കോച്ചുമാണ് അനുവദിച്ചത്.

Also read : എറണാകുളം-രാമേശ്വരം പ്രത്യേക ട്രെയിന്‍

ജനുവരി 7 മുതല്‍ 28 വരെ ഭവനഗര്‍ – കൊച്ചുവേളി 9 മുതല്‍ 30 വരെ കൊച്ചുവേളി – ഭവനഗർ ട്രെയിനുകളിൽ അധിക കോച്ചുകള്‍ ഉൾപ്പെടുത്തും. ജനുവരി 9 മുതല്‍ 30 വരെ പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്‌പ്രസിലും 12 മുതല്‍ ഫെബ്രുവരി രണ്ട് വരെ കൊച്ചുവേളി-പോര്‍ബന്തറിലും അധിക കോച്ചുകള്‍ ഉണ്ടകും . ജാംനഗര്‍-തിരുനെല്‍വേലിയില്‍ 31വരെയും തിരുനെല്‍വേലി-ജാനംഗറില്‍ 6 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുമാണ് അധിക കോച്ചുകള്‍ ഉൾപ്പെടുത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button