KeralaLatest NewsNews

രജിസ്‌ട്രേഷന്‍ കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്തു ;യുവാവിന് കിട്ടിയതോ എട്ടിന്റെ പണിയും

കൊടുങ്ങല്ലൂര്‍: രജിസ്‌ട്രേഷന്‍ കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്തത്തതോടെ യുവാവിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും.കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്റെ പുതിയ ബൈക്ക് സുഹൃത്തിന് നല്‍കി പണി വാങ്ങിച്ചത്. ഒന്ന് ഓടിച്ചു നോക്കാന്‍ വണ്ടി കൊടുത്തപ്പോള്‍ സൂഹൃത്ത് ബൈക്കില്‍ കഞ്ചാവ് കടത്തിയതോടെ യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപയുള്ള ബൈക്കാണ്. അതാണെങ്കില്‍ ഇപ്പോ എക്‌സൈസിന്‍രെ ഗോഡൗണില്‍ പൊടിയും പിടിച്ച് കിടപ്പക്കുന്നുണ്ട്.

യുവാവ് ബൈക്ക് വാങ്ങിയതാകട്ടെ മീന്‍പിടിച്ചും കൂലിപ്പണിയെടുത്തും കൂടാതെ ബാക്കി തുക കടം വാങ്ങിയുമാണ് വണ്ടി വാങ്ങിയത്.പുതിയ വണ്ടി കണ്ടപ്പോഴാകട്ടെ സുഹൃത്ത് ഓടിച്ചുനോക്കാനും ചോദിച്ചു. സുഹൃത്തായതിനാല്‍ യുവാവ് മറ്റൊന്നും ആലോചിക്കാതെ വണ്ടി നല്‍കുകയും ചെയ്തു.ബൈക്ക് കയ്യില്‍കിട്ടിയ ഉടന്‍ ഇയാള്‍ മറ്റൊരാളെയും കൂട്ടി കടന്നു കളഞ്ഞു. ഒരു ട്രിപ്പ് പോയിവരാമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ യുവാവിന് കുഴപ്പമൊന്നും തോന്നിയില്ല താനും.സുഹൃത്തല്ലേ കൊണ്ട് പോയിരിക്കുന്നത് മറ്റാരുമല്ലല്ലോ എന്ന കരുതുകയും ചെയ്തു.

എന്നാല്‍ ബൈക്കുമായി പോയവര്‍ പൊള്ളാച്ചിയിലെത്തി കഞ്ചാവുമായി തിരിച്ചുവരും വഴി ഗോവിന്ദാപുരത്ത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഇതോടെ ‘ഫോര്‍ റജിസ്‌ട്രേഷന്‍ ‘ സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്ക് എക്‌സൈസ് തൊണ്ടിയാക്കി കസ്റ്റഡിയിലെടുക്കകയും ചെയ്തു. പിന്നെ പറയണ്ടല്ലോ കഷ്ടപ്പെട്ട് വാങ്ങിയ വണ്ടി ഒന്ന് കണ്‍നിറച്ച് കാണും മുമ്പേ പോലീസുകാരും കൊണ്ട് പോയി.

ദീര്‍ഘകാലം ടൗണ്‍ സ്റ്റാന്‍ഡിനു സമീപത്തെ എക്‌സൈസ് ഓഫിസിനു സമീപം പൊടിപിടിച്ചു കിടന്ന ബൈക്ക് അടുത്ത കാലത്താണു മേനോന്‍പാറയിലെ ഗോഡൗണിലേക്കു മാറ്റിയത്. എന്തായാലും ഇനി കേസ് പൂര്‍ത്തീകരിച്ചാലും യുവാവിന് ബൈക്ക് കിട്ടാന്‍ സാധ്യതയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button