കുവൈറ്റ് സിറ്റി : പശ്ചിമേഷ്യ പുകയുന്നു, യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം. ഇറാഖിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നു. നാലായിരം സായുധ സൈനികരെയാണ് കുവൈറ്റില്‍ അധികമായി വിന്യസിക്കുക. ഇതില്‍ അഞ്ഞൂറ് സൈനികര്‍ കുവൈറ്റില്‍ എത്തി.
Read Also : ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാന്‍ : തെളിവ് പുറത്ത്
കുവൈറ്റ് ക്യാമ്പിലുള്ള അമേരിക്കന്‍ സൈനികരില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇറാഖിലുള്ള അയ്യായിരം സൈനികര്‍ ഉള്‍പ്പെടെ അറുപതിനായിരം സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ആപല്‍ക്കരമായ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ വഴുതി മാറാതിരിക്കാന്‍ ഇരുപക്ഷവും ജാഗ്രത പുലര്‍ത്തണമെന്ന് ജി.സി.സി രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചു. 80ന്റെ തുടക്കത്തില്‍ ആരംഭിച്ച സദ്ദാമിന്റെ ഇറാഖുമായുള്ള ഇറാന്റെ യുദ്ധം 8 വര്‍ഷമാണ് നീണ്ടുനിന്നത്.
Post Your Comments