കാക്കനാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്നതിന് 10 ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. വിവിധ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ / അഗ്രികൾച്ചർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസി.എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച 65 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് എം പാനൽ അടിസ്ഥാനത്തിലാണ് നിയമനം.
Also read : ആർ.സി.സിയിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം പരമാവധി 21375 രൂപ വേതനമായി ലഭിക്കും. താൽപര്യമുള്ളവർ 15 ന് മുൻപായി ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ, എം.ജി.എൻ.ആർ.ഇ.ജി.എസ്, പോവർട്ടി അലിവിയേഷൻ യൂണീറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2421355, 2422221 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Post Your Comments