Career

കെ.എസ്.എഫ്.ഇ.യില്‍ ബിസിനസ് പ്രമോട്ടര്‍, പ്ലസ്ടുകാര്‍ക്ക് അവസരം :3000 ഒഴിവുകള്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമാണ് നിയമനം.

Read Also: കേരളത്തിലെ സഹകരണബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതി: ആരോപണവുമായി പി കെ കൃഷ്ണദാസ്

ഒഴിവ്: 3000. യോഗ്യത: പ്ലസ്ടു. പ്രായം: 20-45 വയസ്സ്. കെ.എസ്.എഫ്.ഇ.യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് തിരഞ്ഞെടുക്കപ്പെട്ടു പ്രവര്‍ത്തിക്കേണ്ടത്. കെ.­എസ്.എഫ്.ഇ.യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടര്‍മാരുടെ വേതനം ഇന്‍സെന്റീവ് അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ. ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി. നമ്പര്‍-510, തൃശ്ശൂര്‍-680020, തപാലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍-10

shortlink

Related Articles

Post Your Comments

Related Articles


Back to top button