KeralaLatest NewsNews

എസ്എന്‍ഡിപിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു : ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിനുപിന്നില്‍ വെള്ളാപ്പളളി നടേശനുമായുള്ള അഭിപ്രായ ഭിന്നത

ആലപ്പുഴ: എസ്എന്‍ഡിപിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിനുപിന്നില്‍ വെള്ളാപ്പളളി നടേശനുമായുള്ള അഭിപ്രായ ഭിന്നത. ഇതോടെ സുഭാഷ് വാസു രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയക്കുകയായിരുന്നു. 2018ലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. എസ്എന്‍ഡിപി യോഗത്തില്‍ സുഭാഷ് വാസുവും വെളളാപ്പളളി നടേശനും തമ്മിലുളള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Read More :  ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യം,അന്ന് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശ : വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാല്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button