ആലപ്പുഴ : ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്നു വെള്ളാപ്പള്ളി പറഞ്ഞു.
Also read : ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതല; നിലപാടിലുറച്ച് ഗവര്‍ണര്‍
കഴിഞ്ഞവർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നത്. കെ.പി.സി.സി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാൻ പിണറായിക്ക് സാധിച്ചു. കോൺഗ്രസ്സിനെ പിളർത്താൻ പിണറായിക്ക് സാധിച്ചുവെന്നും സർവ്വകക്ഷി യോഗത്തിൽ പിണറായി മികച്ച സംഘാടകനായിയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Post Your Comments