Latest NewsKeralaNews

എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരും:സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വര്‍ഗീയ വാദിയാക്കുകയാണ്. താന്‍ മുസ്‌ലിം വിരോധിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകൊണ്ടാണ്. താന്‍ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. പാര്‍ട്ടിയെ മഞ്ഞ പുതപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാവിയോ പച്ചയോ ചുവപ്പോ പുതപ്പിക്കാനല്ല ശ്രമിക്കുന്നത്’. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read Also: അര്‍ജുന്‍ മിഷന്‍: ഈശ്വര്‍ മല്‍പെ വീണ്ടും നദിയിലിറങ്ങി, ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം

പിണറായി വിജയന്‍ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത. ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ടെന്നും നടേശന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button