ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
Read Also: ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് നിരവധി മരണം
സത്യം പറയുമ്പോള്‍ താന്‍ സംഘപരിവാര്‍ ആണെന്ന് പറയരുത്. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ്. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. പരാജയത്തിന്റെ കാരണം അണികള്‍ക്കറിയാം. സംസ്ഥാന സെക്രട്ടറിക്ക് എല്ലാം പുറത്ത് പറയാനാകില്ല. സ മുദായം പ്രസക്തമെന്ന് സിപിഎമ്മിന് മനസിലായെങ്കില്‍ സന്തോഷം’, വെള്ളാപ്പള്ളി പറഞ്ഞു.
‘മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എന്റെ കുടുംബത്തെ നന്നാക്കാന്‍ ഇവര്‍ ആരും നോക്കണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ല’, വെള്ളാപ്പള്ളി പറഞ്ഞു.
‘മസില്‍ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Post Your Comments