കോഴിക്കോട് : സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത. കോഴിക്കോട് നടന്ന ലോംഗ് മാര്‍ച്ചിലാണ് ഭിന്നത മറനീക്കു പുറത്തുവന്നത്. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ലദീദ ഫര്‍സാനയുടെ പങ്കാളിത്തത്തെ ചൊല്ലിയായിരുന്നു വിവാദം. മതേതര കൂട്ടായ്മയുടെ പരിപാടി ലദീദയെ കൊണ്ട് ഉദ്ഘാടനം നടത്തിക്കരുതെന്ന് സംഘാടകരില്‍ ഒരുവിഭാഗം നിലപാട് എടുത്തതോടെ മറുപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
കോഴിക്കോട് അരയിടത്തു പാലത്ത് നിന്നും ബീച്ചിലേക്കുള്ള മാര്‍ച്ചിന്റെ സംഘാടനം ഫേസ്ബുക്ക് വഴിയായിരുന്നു. സ്ത്രീകള്‍ നയിച്ച മാര്‍ച്ചില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. എംജിഎസ് നാരായണനും ഖദീജ മുംദാസും കെ അജിതയും ഐക്യധാര്‍ഢ്യവുമായി എത്തി.
പരിപാടിയുടെ ഉദ്ഘാടകയായി ആദ്യം നിശ്ചയിച്ചത് ലദീദ ഫര്‍സാനയെ ആയിരുന്നു. മതേതര കൂട്ടായ്മയുടെ മാര്‍ച്ചില്‍ തീവ്ര മത നിലപാടെടുക്കുന്ന ലദീദയെ ഉദ്ഘാടകയാക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ മറുപക്ഷം സംഘാടനത്തില്‍ നിന്നും വിട്ടുനിന്നു. എതിര്‍പ്പിനിടെ പരിപാടിക്കെത്തിയ ലദീദ നിലപാട് വ്യക്തമാക്കി.
അതേസമയം, ഐഡന്റിറ്റി തന്നെയാണ് പ്രശ്‌നം. ഐഡന്റിറ്റി സംരക്ഷിക്കാതെ ഒരു സമരവും വിജയിക്കാന്‍ പോകുന്നില്ല”, എന്ന് ലദീദ പറഞ്ഞു.
Post Your Comments