Latest NewsNewsIndia

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പൊതുനിരത്ത് കയ്യേറി രംഗോലി വരച്ച് വേറിട്ട പ്രതിഷേധം : നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

ചെന്നൈ: പൗരത്വ നിയമഭേദഗതിയ്ക്കെതിരെ പൊതുനിരത്ത് കയ്യേറി രംഗോലി വരച്ച് വേറിട്ട പ്രതിഷേധം .നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈയിലാണ് സംഭവം. ഞായറാഴ്ച നഗരത്തിലെ ബെസന്ത് നഗറില്‍ ഇവര്‍ രംഗോലി വരച്ചിരുന്നു. ഗതാഗതതടസ്സമുണ്ടാകുമെന്നും മറ്റെവിടെയെങ്കിലും പോയി പ്രതിഷേധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തിരക്കേറിയ ബസന്ത് നഗറിലെ ബസ്റ്റോപ്പില്‍ തന്നെ രംഗോലി വരയ്ക്കുകയായിരുന്നു.

Read Also : പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമണം : 21,500 പേര്‍ക്കെതിരെ കേസ് എടുത്ത്   പൊലീസ്

‘രംഗോലി വരച്ചുള്ള വ്യത്യസ്ത പ്രതിഷേധത്തിന് പൊലീസിനോട് പ്രതിഷേധകര്‍ അനുമതി ചോദിച്ചിരുന്നു. പൊതു നിരത്തില്‍ അവര്‍ക്ക രംഗോലി വരയ്ക്കണമായിരുന്നു.

എന്നാല്‍ പൊതുജനങ്ങളെ ബാധിക്കുമെന്നതിനാല്‍ ഞങ്ങള്‍ അനുമതി നിഷേധിച്ചു. പക്ഷേ അവര്‍ രംഗോലി ഇടല്‍ തുടര്‍ന്നു. ഗതാഗത തടസ്സം ഉണ്ടാവാതിരിക്കാന്‍ മാറിപ്പോകന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടില്ല’ – ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രശ്‌നം ഒഴിവാക്കുന്നതിനായി മുന്‍കരുതലെന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഉച്ചയോടെ അഭിഭാഷകനൊപ്പം ഇവരെ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button