Latest NewsIndia

ഡല്‍ഹി കലാപം: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് രണ്ടു വര്‍ഷത്തിന് ശേഷം ജാമ്യം

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖുറേഷി ഖാസ് പ്രദേശത്തെ സമരസ്ഥലത്ത് വെച്ച് കലാപാഹ്വാനം നടത്തിയെന്നായിരുന്നു മറ്റൊരു കേസ്.

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിലെ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായിരുന്ന, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ഡൽഹി കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ഇവരുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് മാറ്റിവെച്ചിരുന്നു. ഷർജീൽ ഇമാമിന്റെയും സലീം ഖാന്റെയും ജാമ്യാപേക്ഷയിൽ ഉത്തരവ് മാർച്ച് 22ലേക്ക് മാറ്റി. ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയ്.

2020 ഫെബ്രുവരിയിലാണ് ഇസ്രത് ജഹാനെ യുഎപിഎ ചുമത്തി കസ്റ്റഡിയിലെടുത്തത്. പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ ജനക്കൂട്ടത്തോട് കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മറ്റൊരു കേസും ഇസ്രത് ജഹാന്റെ പേരിൽ ഉണ്ടായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖുറേഷി ഖാസ് പ്രദേശത്തെ സമരസ്ഥലത്ത് വെച്ച് കലാപാഹ്വാനം നടത്തിയെന്നായിരുന്നു മറ്റൊരു കേസ്.

അതേസമയം, ഡൽഹി കലാപത്തിലെ വലിയ ഗൂഢാലോചന കേസിൽ ഇസ്രത് ജഹാന്റെ പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്നും അവരെ തെറ്റായി കുടുക്കിയിരിക്കുകയാണെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രദീപ് തിയോതിയ വാദിച്ചു.

53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇസ്രത്ത് ജഹാനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് (യുഎപിഎ) പ്രകാരം അറസ്റ്റ് ചെയ്തത്. 2012-17 കാലയളവിൽ കോൺഗ്രസ് കൗൺസിലറായിരുന്ന അവർ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button