ആലപ്പുഴ : പട്ടാപ്പകല്‍ സര്‍ക്കാര്‍ മുതല്‍ മോഷ്ടിച്ച ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആഡംബര കാറിലെത്തിയ കള്ളനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകല്‍വെളിച്ചത്തില്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളന്‍ കച്ചവടം നടത്തിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതന്‍ വിറ്റത്. ഡിസംബര്‍ 27 നായിരുന്നു പൊതുമരാമത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം നടന്നത്.
തുറവൂരിനു വടക്കോട്ട് അരൂര്‍വരെ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാതയുടെ മേല്‍തട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനര്‍നിര്‍മാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം പരിഹരിക്കാനായി വശങ്ങളില്‍ നിക്ഷേപിച്ചിരുന്നു. ഇതാണ് കള്ളന്‍ കച്ചവടം നടത്തിയത്. 50 എം ക്യൂബ് (10 ടിപ്പര്‍) സാമഗ്രികളാണ് വിറ്റത്.
ആഡംബര കാറില്‍ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഗ്രാമീണ റോഡുകള്‍ കുഴി അടയ്ക്കുന്നതിനും മറ്റുമായി ജനകീയ സമിതികളടക്കം ഇയാളുമായി ബന്ധപ്പെട്ടു. ലോഡൊന്നിനു 1500 രൂപ വരെയാണ് ഈടാക്കിയത്.
ദേശീയപാത പട്ടണക്കാട് വിഭാഗം അസി. എന്‍ജിനീയര്‍ കുത്തിയതോട് പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് കച്ചവടം കള്ളന്റെതായിരുന്നു എന്ന് മനസ്സിലാക്കിയത്. മണ്ണുമാന്തി യന്ത്രവുമായെത്തിയ ആളും ഇതിനിടെ കടന്നുകളഞ്ഞു. അംഗീകൃതമായ നടപടിയെന്നു കരുതിയെത്തി ഇതുവാങ്ങിയവരടക്കം ഇപ്പോള്‍ പ്രതിപട്ടികയിലായി
Post Your Comments