Latest NewsNewsIndia

സ്വത്തിനു വേണ്ടി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തി : മകനും കുടുംബവും വീടൊഴിയണമെന്ന് കോടതി ഉത്തരവ്

മുംബൈ : സ്വത്തിനു വേണ്ടി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തിയ സംവത്തില്‍ മകനും കുടുംബവും വീടൊഴിയണമെന്ന് കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അര്‍ഹിക്കുന്ന അന്തസ്സും ബഹുമാനവും നല്‍കി മുതിര്‍ന്ന പൗരന്മാരെ മക്കള്‍ പരിചരിക്കണന്നും കോടതി അഭിപ്രായപ്പെട്ടു.

Read More : വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് റെയില്‍വെ ഉദ്യോഗസ്ഥനായ മകന്‍ പോയി: അമ്മ വിശന്നു മരിച്ചു

ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടര്‍ന്നു പരാതിക്കാരി സീനിയര്‍ സിറ്റിസന്‍സ് മെയ്ന്റനന്‍സ് ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. ട്രൈബ്യൂണല്‍ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്തു മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. മക്കളുടെ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ 2 മാസത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ 2007ല്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പരാതിക്കാരിയുടെ ഭര്‍ത്താവ് വാങ്ങിയ ഫ്‌ലാറ്റിലാണു മൂത്ത മകനും ഇളയ മകന്റെ കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരി മക്കളുടെ സംരക്ഷണയിലാണു കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button