ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ മകന് വീടിനകത്ത് പൂട്ടിയിട്ടു പോയി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ റെയില്‍വെ ഉദ്യോഗസ്ഥനായ മകനാണ് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് പോയത്. എന്നാല്‍ ഒന്നരമാസത്തിലേറെ മകനെ കാത്തിരുന്നു അമ്മ വിശന്ന് മരിച്ചു. അതേസമയം ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പോലീസ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് അവര്‍ പറഞ്ഞു.
റെയില്‍ വേയില്‍ ഉദ്യോഗസ്ഥനായ സലീല്‍ ചൗധരിയാ അമ്മ ലീലാവതിയെ പൂട്ടിയിട്ട് പോയത്. റെയില്‍വെ കോളനിയിലായിരുന്നു ഇവരുടെ താമസം. അതേസമയം ഇതുവരെ സലീലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലക്നൗ സ്വദേശിയായ സലീല്‍ 2005മുതല്‍ ഷാജഹാന്‍പൂരിലാണ് താമസിക്കുന്നത്. ഇഅയാളുടെ അമ്മയ്ക്ക് നടക്കാന്‍ തകരാറുണ്ടായിരുന്നു. കൂടാത ഇവര്‍ക്ക് സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. അതേസമയം മകന് എടുത്തു വച്ചിരുന്ന ഭക്ഷണം കഴിച്ചായിരുന്നു കുറച്ച് ദിവസം തള്ളി നീക്കി.
ഭാര്യ ഉപേക്ഷിച്ച് പോയ സലീല്‍ മദ്യത്തിന് അടിമയായിരുന്നെന്നും ഇതിനു മന്‍പും ഇയാള്‍ ഇത്തരത്തില്‍ പോയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Post Your Comments