KeralaLatest NewsNews

ഗവര്‍ണ‍റെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. ഞങ്ങൾ മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്നു കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റ് ചുവടെ :

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.

https://www.facebook.com/KSurendranOfficial/posts/2719375688147050?__xts__%5B0%5D=68.ARCSWUOlPcxtm8sJnio7BvbhIFrw2AAvPV1MMF2t5Xswh2AhdREzrVU9DnxwsWPujdVLpNO56JFZwfJRWvRX9y1wpZxghooYD0qX0R50Mc5K2gWJVZGowOzOoshuttegoO9a2KfvjRIx9kUF3u2i9uzX4oe-OCu5zkr7KLcp7jTFnUIOHpw8YwYd1u29oepoTMPz5ud_XJHaIkhaihVINsWeSMDoakvk9SjiC8wYcN6ptXtFRMvC9x2GqJjd8FZn5oPFlB2Aten-aPtpPrUEySibrD1ouP5glzl0R-ePona2VeP6OMp5N_b7snys9LXY5abu821r8i5lmcyRdHA0hQ&__tn__=-R

Also read : നടത്തുന്നത് കോടികളുടെ മാമാങ്കം; രാഹുൽ പ്രശംസിച്ചത് ലോക കേരള സഭയെ അല്ലെന്ന് രമേശ് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവർണർ നടത്തിയ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധവുമായി കെ മുരളീധരൻ രംഗത്തെത്തിയത്. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഗ​വ​ര്‍​ണ​ര്‍ എ​ന്ന് വി​ളി​ക്കു​ന്നി​ല്ല.അ​ദ്ദേ​ഹം ബി​ജെ​പി ഏജന്റ് മാത്രമാണെന്ന് കോഴിക്കോട് കുറ്റ്യാടിയിൽ നിന്നാരംഭിച്ച ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിൽ പ്രസംഗിക്കവെ മുരളീധരൻ പറഞ്ഞു. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റെ തെ​രു​വി​ലി​റ​ങ്ങാ​ന്‍ അനുവദിക്കില്ല. ഗ​വ​ര്‍​ണ​ര്‍ പ​രി​ധി വി​ട്ടാ​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കണമെന്നും പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ള്‍ പാ​ലി​ക്കു​ന്ന മി​ത​ത്വ​ത്തി​ന് അ​നു​സ​രി​ച്ചേ ആ​ദ​രം ല​ഭി​ക്കുകയുള്ളുവെന്നും കെ.​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button