കൊളംബോ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലസിത് മലിംഗ നയിക്കുന്ന ടീമില്‍ മുന്‍ നായകനും സീനിയര്‍ താരവുമായ എയ്ഞ്ചലോ മാത്യൂസിനെ ഉൾപ്പെടുത്തി. 16 മാസത്തെ ഇടവേളക്കുശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്.
2018 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് മാത്യൂസ് അവസാനമായി ലങ്കക്കായി ടി20 പോരാട്ടത്തിനായി ഇറങ്ങിയത്. പരിക്കേറ്റ പേസ് ബൗളര്‍ നുവാന്‍ പ്രദീപിനെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് ഭേദമാവാത്തതിനാല്‍ ഒഴിവാക്കി. പകരം കസുന്‍ രജിതയെ ഉൾപ്പെടുത്തി.
Also read : ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് : വനിത കിരീടം നിലനിർത്തി കേരളം
ടി20 പരമ്പരയിലെ ആദ്യ മത്സരം ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പാക്കിസ്ഥാനെതിരായ ടി20 പരമ്പര ജയത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യയിലേക്ക് വരുന്നത്
Post Your Comments