KeralaLatest NewsNews

കേരള പോലീസിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പ്രമേയം; ഗവർണറെ അധിക്ഷേപിച്ച് കസ്റ്റഡിയിലായവരുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്; നീക്കങ്ങൾ ഇങ്ങനെ

കണ്ണൂർ: ചരിത്ര കോൺഗ്രസിൽ ഉദ്ഘാടന ദിവസം ഗവർണറെ അധിക്ഷേപിച്ച പ്രതിനിധികളെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടിക്കെതിരേ പ്രമേയം.കേരള പോലീസിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ആണ് പ്രമേയം അവതരിപ്പിച്ചത്. ഉദ്ഘാടന വേദിയിലെ പോലീസ് നടപടിക്കെതിരെയാണ് പ്രമേയം. വ്യക്തികളോട് നല്ല നിലയ്ക്ക് പെരുമാറാൻ പോലീസിന് സർക്കാർ പരിശീലനം നൽകണമെന്നും കസ്റ്റഡിയിലെടുത്ത പ്രതിനിധികളുടെ വിശദാംശങ്ങൾ മറ്റൊരു ഏജൻസിക്ക് കൈമാറരുതെന്നും ആവശ്യം. അതേസമയം ഗവർണറെ അപമാനിച്ച പ്രതിനിധികളെ കുറിച്ച് പ്രമേയത്തിൽ യാതൊന്നും പറയുന്നില്ല.

ചരിത്ര കോൺഗ്രസിൽ പോലീസിന്റെ ഇടപെടലുണ്ടായത് അപലപനീയമാണെന്നും കസ്റ്റഡിയിലെടുത്ത നാല് പ്രതിനിധികളെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും ദേശീയ അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ALSO READ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്;- കെ. സുരേന്ദ്രന്‍

ഗവർണർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം ഉണ്ട് എന്ന ആരോപണവും സംഘാടകസമിതി നിഷേധിച്ചു. തുടങ്ങിയ ദിവസം മുതൽ അവസാനിക്കുന്ന ദിവസം വരെയും ദേശീയതക്കെതിരെയും ദേശീയവാദികളെയും അവഹേളിച്ചു കൊണ്ടാണ് ചരിത്ര കോൺഗ്രസ് അവസാനിച്ചത്. അതേസമയം, വിശിഷ്ടാഥിതിയായ ഗവർണറെ അപമാനിച്ച ആളുകളെ പ്രമേയത്തിലൂടെ പരോക്ഷമായി പിന്തുണക്കുകയാണ് ചരിത്ര കോൺഗ്രസ്‌. കഴിഞ്ഞ പത്തുവർഷമായി ചരിത്ര കോൺഗ്രസ് തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത് എന്ന ഗവർണറുടെ വാക്കുകൾ ശരി വെക്കുകയാണ് മൂന്നു ദിവസത്തെ ചടങ്ങുകൾ മുഴുവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button