Latest NewsKeralaNews

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന് കുറച്ചുമാസം കഴിയുമ്പോള്‍ ബോധ്യമാകും. അത് തിരിച്ചറിയുമ്പോള്‍ പ്രമേയം പാസാക്കിയവര്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറച്ചു മാസം കഴിയുമ്പോൾ ഇന്ത്യൻ മുസ്ളീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്പോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും. പണ്ട് ബീഫിന്റെ പേരിൽ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും.

https://www.facebook.com/KSurendranOfficial/posts/2714299925321293?__xts__%5B0%5D=68.ARAvADGk6Ce6RTJJ_hra_dTMuCHjpLY96ACjrV7l_OkaOorwpazisIZny7v1wxtN6MBxeMh5Oc3rwugO49L8HLzfzPGA0P2CIRDk3VS3WCWrsRfkSf_tNnZ2-9Ck3OGsfQNwleH2T-6PYsRmlFyAuMghbZQrkQtrmCwQPBnLhjimhCz_jkUI2fRRcwBwSActbIxxKllYSymiiwl9KIdltPEKcG3MY_9tjG0aGd87zl0U4rYEcdmxxGJ2V0fHzBdJfrnTQd51dlF0NTdIUo37Xv9URoWf2_xWFuBQFydVhe762ue7BsUpo6QBJFB_jqY7tsVWEqB1pgfyLeUwwT1Lrw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button