
മുംബൈ: അടുത്ത സീസണിലെ ഐപിഎൽ ക്രിക്കറ്റിന് മാർച്ച് 29ന് ആരംഭിക്കും. വാംഖഡേ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക ദേശീയ ടീമുകളിലെ താരങ്ങൾക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാവും. ഇതേസമയം തന്നെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെയും ന്യൂസിലൻഡ് ശ്രീലങ്കയെയും നേരിടുന്നതിനാലാണ് ടീമുകൾക്ക് മത്സരം നഷ്ടമാകുന്നത്.അതേസമയം പ്രമുഖ ടീമുകൾ എതിർക്കുകയാണെങ്കിൽ ഏപ്രിൽ ആദ്യവാരത്തിലേക്ക് ഉദ്ഘാടനം മാറ്റിവയ്‌ക്കാനും സാധ്യതയുണ്ട്.
Post Your Comments