ന്യൂസിലാന്‍ഡ്: ഫ്‌ളൈറ്റ് യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കണ്ട വസ്ത്രധാരണരീതിയല്ലെന്നാരോപിച്ച് 10 വയസ്സുകാരനോട് ടീഷര്‍ട്ട് മാറ്റാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍. സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗ് റ്റാംബോ എയര്‍പോര്‍ട്ടിലാണ് സംഭവം. സ്റ്റീവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് സ്റ്റീവ് ലൂക്കസ് എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുട്ടിയോടാണ് ടീഷര്‍ട്ട് മാറ്റാര്‍ ആവശ്യപ്പെട്ടത്. സ്റ്റീവ് ധരിച്ചിരുന്ന കറുത്ത ടീഷര്‍ട്ടില്‍ പച്ച നിറമുള്ള ഒരു പാമ്പിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്.
ഫ്‌ളൈറ്റ് യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കണ്ട വസ്ത്രധാരണരീതിയല്ല ഇതെന്നും മറ്റ് യാത്രക്കാര്‍ക്ക് ഈ വസ്ത്രം ഉത്കണ്ഠയുണ്ടാക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് ലൂക്കസ് മാതാപിതാക്കള്‍ക്കൊപ്പം സൗത്ത് ആഫ്രിക്കയിലെത്തിയത്. മടങ്ങിപ്പോകാന്‍ ഓആര്‍ ടാംബോ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിപ്പിച്ചത്. ഒടുവില്‍ ടീഷര്‍ട്ട് ഊരി പാമ്പിന്റെ ചിത്രം അകത്ത് വരുന്ന രീതിയില്‍ തിരിച്ചിട്ടാണ് ലൂക്കസ് വിമാനത്തില്‍ കയറിയത്.
https://twitter.com/aviation07fails/status/1210206209065787392
Post Your Comments