കാസർഗോഡ്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലിലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവകള്‍ക്കാണ് പരിശീലനം നല്‍കുക. പരിശീലനത്തിന് ശേഷം ഇവരുടെ കഴിവ് പ്രയോജനപ്പെടുത്തി വസ്ത്ര നിര്‍മ്മാണാലയം ആരംഭിക്കും..ഇതുവഴി വസ്ത്രത്തോടെപ്പം തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയും വില്പന നടത്തും
ബ്ലോക്ക് അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ കോളനികളിലെ സ്ത്രീകള്‍ക്കും ജില്ലയിലെ മൂന്ന് വ്യവസായ ക്ലസ്റ്ററുകളിലും സംരംഭകത്വ വികസന പരിശീലനം ലഭ്യമാക്കാനും തീരുമാനമായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ജില്ലാതല ഉപദേശ സമിതി യോഗത്തില്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും ചര്‍ച്ച ചെയ്തു.യോഗത്തില്‍ നബാര്‍ഡ് എജിഎം ജ്യോതിസ്സ് ജഗനാഥ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത,എംപ്ലോയ്‌മെന്റ് ഓഫീസര്‍(വൊക്കേഷണല്‍ ഗൈഡന്‍സ്) പി എസ് നൗഷാദ്,കുടുംബശ്രീ ഡി പിഎം, പി ഹരിപ്രസാദ്,ജില്ലാ പട്ടികജാതി ഓഫീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് എം ടി പ്രശാന്ത്,വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍ എന്‍ ഷില്‍ജി, ലിന്‍ഡ ലൂയിസ്,ജെയ്‌മോന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
Post Your Comments