കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജുകളിലെ അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി. ബി.എഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകൾക്ക് കൂടി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം.
ഫാൾസ് നമ്പറിടുന്നതിൻ്റെ സമയ ലാഭം വഴി ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ കഴിയുമെന്നതാണ് നേട്ടം.
50 കോളേജുകളിലെ പ്രതിനിധികളാണ് ചൊവ്വാഴ്ച പരിശീലനത്തിൽ പങ്കെടുത്തത്. വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു.
Post Your Comments