റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ ഇനി മുതൽ വനിതകളും. ഇതിനായുള്ള പരിശീലന പരിപാടി സൗദി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെയാണ് വനിതകൾക്ക് പരിശീലനം നൽകുന്നത്. സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു പരിശീലന പരിപാടി.
മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയുമാണ് പരിശീലനത്തിലൂടെ പദ്ധതിയിടുന്നത്. ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷയും ആരോഗ്യ നടപടിക്രമങ്ങളും, പരിക്കേറ്റവരെ വിമാനത്താവളങ്ങളിൽ എത്തിക്കൽ, വിമാനത്താവളത്തിലെ അടിയന്തര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച അറിവ് പകരൽ തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി നൽകുന്നത്.
Read Also: ക്ഷേമ പദ്ധതികളുടെ പേരിൽ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമം: ജാഗ്രതാ നിർദ്ദേശവുമായി നോർക്ക റൂട്ട്സ്
Post Your Comments