തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണെന്നും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് ഇതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതിന് ജാതിയും മതവും വര്‍ഗവും ഒന്നുമില്ല. എല്ലാവരും സമരത്തിന്റെ പാതയിലാണ്. വളര്‍ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധ്യമല്ല. ആ സാഹചര്യത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് നേരെയുള്ള പോരാട്ടം യുഡിഎഫ് തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
മത പണ്ഡിതന്മാരും മതനേതാക്കളുമായി സംസാരിച്ചപ്പോള്‍ തന്നെ അവരുടെ മനസ്സിലുള്ള ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു.എല്ലാ മതസമൂഹത്തിന്റെയും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണഘടന സംരക്ഷിക്കാനുളള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments