കോട്ട: രാജസ്ഥാനിലെ കോട്ടയിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. ഒരു മാസത്തിനിടെ 77 കുട്ടികള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് സമ്മതിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രംഗത്ത് വന്നു.
ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നും ഓക്‌സിജന്‍ ട്യൂബുകളുടെ കുറവുണെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി വൈഭവ് ഗാല്‍റിയ വ്യക്തമാക്കി.
രാജസ്ഥാനിലെ കോട്ട ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ 77 കുട്ടികളാണ് മരിച്ചത്.രണ്ട് ദിവസത്തിനിടെ 10 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചികിത്സാപ്പിഴവ് മൂലമല്ല കുട്ടികള്‍ മരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതീവ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച 10 കുട്ടികളാണ് രണ്ടുദിവസത്തിനിടെ മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദിവസം ശരാശരി ഒന്നുമുതല്‍ മൂന്ന് കുട്ടികള്‍ വരെ ആശുപത്രിയില്‍ മരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസത്തിനിടെ 10 കുട്ടികള്‍ മരിച്ചത് കൂടുതലാണെങ്കിലും അസ്വഭാവികതയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എച്ച് എല്‍ മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതുമൂലം രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
Post Your Comments