Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ 13പേർക്ക് പരിക്കേറ്റു : ഒരാളുടെ നില ഗുരുതരം

ആലപ്പുഴ : വാഹനാപകടത്തിൽ 13പേർക്ക് പരിക്കേറ്റു. ആലപ്പുഴ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലം കൽപകവാടി ഹോട്ടലിന് സമീപം ടെംമ്പോ ട്രാവലറും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്നു സംഭവം. ഇവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കൊല്ലത്ത് നടക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസാ അധ്യാപക വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലപ്പുറത്ത് നിന്ന് 18 യാത്രക്കാരുമായി വരികയായിരുന്നു ട്രാവലർ. എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയും നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് മറിയുകയുമായിരുന്നു.

Also read : ജയില്‍ വക ഇനി പെട്രോള്‍ പമ്പും: ഉദ്ഘാടനം നാളെ

പരിക്കേറ്റവരെ ഉടൻ തന്നെ ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരേ തുടർ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button