കേരളത്തിലെ ജയിലുകളിൽ കഴിയുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ ജയിൽ വകുപ്പ് നടപ്പാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ ജയിൽ അങ്കണത്തിൽ നിർവഹിക്കും. ഒ. രാജഗോപാൽ എം. എൽ. എ അധ്യക്ഷത വഹിക്കും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമെ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പദ്ധതി ആരംഭിക്കുന്നത്. പതിനഞ്ചോളം അന്തേവാസികൾക്ക് ഓരോ പമ്പിലും ജോലി നൽകാനാവും. നാലു ജയിലുകളിൽ പമ്പ് സ്ഥാപിക്കുന്നതിന് പത്തു കോടി രൂപയാണ് ഐ. ഒ. സി ചെലവഴിക്കുന്നത്. ജയിൽ ഡി. ജി. പി ഋഷിരാജ് സിംഗ്, ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. അന്തോവാസികൾക്ക് പ്രിന്റിംഗ് തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്യും.
Post Your Comments