
തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തക്കുള്ളില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യം എല്ലാ സംവിധാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ സാധാരണ കാണാത്ത കാര്യങ്ങളാണ് രാജ്യത്ത് കാണുന്നത്. സൈനിക മേധാവി വരെ രാഷ്ട്രീയം പറയുകയാണ്. മുൻപ് ഏതെങ്കിലും സൈനിക മേധാവി ഇത്തരത്തില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ. ആരെങ്കിലും അത്തരത്തില്‍ സംസാരിച്ചാല്‍ അത്തരമൊരു തോട് പൊളിച്ചുപുറത്തുവരേണ്ടതായി വരുമെന്നും തിരിച്ചും പ്രതികരണങ്ങളുണ്ടാകുമെന്നും സ്‌പീക്കർ പറയുകയുണ്ടായി.
Post Your Comments