KeralaLatest NewsNews

മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ : വീണ്ടും വിവാദത്തിലേയ്ക്ക്

കൊച്ചി: മരട് ഫ്ളാറ്റ് പൊളിയ്ക്കല്‍, വീണ്ടും വിവാദമാകുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Read Also : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദിവസം അടുക്കുന്നു : ഫ്ളാറ്റുകളില്‍ അടുത്തദിവസം മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും : സമീപവാസികള്‍ ആശങ്കയില്‍

മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിന് സമീപമുള്ള പ്രദേശവാസികള്‍ ഇന്‍ഷുറന്‍സ് തുകയിലുള്‍പ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങള്‍ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു. ഈ മാസം മുപ്പതാം തീയതിക്കുള്ളില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button