ഇന്ത്യൻ അത്‍ലറ്റിക്‌സിന് തിരിച്ചടികളുടെ വർഷമായിരുന്നു 2019. ഇരുപതോളം താരങ്ങൾ മരുന്നടിക്ക് പിടിക്കപ്പെട്ടപ്പോൾ പ്രായത്തട്ടിപ്പിന് കുടുങ്ങിയത് ഇരുന്നൂറിലേറെ താരങ്ങളാണ്. ശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലായിരുന്നു വ്യാപകമായ പ്രായത്തട്ടിപ്പ് നടന്നത്. അതേസമയം ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ദ്യുതി ചന്ദും ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി യു ചിത്രയും നേടിയ സ്വർണം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വക ലഭിച്ചത്.
ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ 11.32 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടാണ് ദ്യുതി സ്വർണം നേടിയത്. ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ സ്വർണം നേടിയാണ് മലയാളി താരം പി യു ചിത്ര മലയാളികളുടെ അഭിമാനമായത്. പിന്നീട് ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഷോട്ട് പുട്ടിൽ തേജീന്ദർ പാൽ സിംഗ് ടൂറും 800 മീറ്ററിൽ ഗോമതി മാരിമുത്തുവും സ്വർണം നേടി. എന്നാൽ ഗോമതിക്ക് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് മെഡൽ നഷ്ടമായി. സജ്ജീവനി യാദവും ഷോട്ട്പുട്ട് താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, ടോം നിർമ്മൽ നോഹ് എന്നിവരുൾപ്പെടെ 4×400 മീറ്റർ മിക്‌സഡ് റിലേ ടീമും 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും അടുത്തവർഷത്തെ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടി.
Post Your Comments