Latest NewsBikes & ScootersNewsAutomobile

2019-ല്‍ ഇന്ത്യയിലെത്തിച്ച ഇരുചക്രവാഹനങ്ങൾ ഇവയൊക്കെ

2019ൽ ഇന്ത്യൻ വിപണി കീഴടക്കാൻ വിവിധ കമ്പനികൾ അവതരിപ്പിച്ച ഇരുചക്രവാഹനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

റിവോള്‍ട്ട് RV400

RV 400

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്ത്‌ ആദ്യമായി അവതരിപ്പിച്ച ലക്‌ട്രിക്ക് ബൈക്കായ RV400ആണ് ഈ വർഷത്തെ താരമെന്ന്‌ പറയാം. മുഴുവന്‍ തുകയും ഒന്നിച്ചു നൽകാതെ പ്രതിമാസം 3,999 നല്‍കി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും സ്വന്തമാക്കാവുന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാനോട് കൂടിയാണ് റിവോള്‍ട്ട് RV400 ഇലക്‌ട്രിക്ക് നിരത്ത് കീഴടക്കാൻ എത്തിയത്. 3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്‌ട്രിക് മോട്ടോറുമാണ് RV400നെ ശക്തനാക്കുന്നത്. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുള്ള ബൈക്കിനു മണിക്കൂറിൽ 85 കിലോമീറ്ററാണ് പരമാവധി വേഗത ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നു കമ്പനി വാഗ്ദാനം ചെയ്യുന്നു

ഹീറോ എക്സ്പള്‍സ് 200

ഹിറോമോട്ടോർകോർപ് ഈ വർഷം മെയ് മാസത്തിലാണ് എക്‌സ്പള്‍സ് 200നെ വിപണിയിലെത്തിച്ചത്. 2018 -ലെ മിലാന്‍ EICMA മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയിലാണ് കമ്പനി ബൈക്കിനെ ആദ്യമായി അവതരിപ്പിച്ചത്. ഇംപള്‍സിന് പകരക്കാരനായി എത്തിയ എക്സ്പള്‍സ് 200-ന് 97,000 രൂപ മുതല്‍ 1.05 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. ഇതോടൊപ്പം എക്സ്പള്‍സ് 200S, എക്സ്പള്‍സ് 200T എന്ന മോഡലുകളും വിപണിയിൽ എത്തിച്ചു

സുസുക്കി ജിക്‌സര്‍ SF250

GIXXER SF 150 3

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി മെയ് മാസത്തിലാണ് ജിക്‌സര്‍ 250-യെ വിപണിയില്‍ എത്തിച്ചത്. നിലവിലെ ജിക്‌സറിനേക്കാൾ അടിമുടി മാറ്റത്തോടെ എത്തിയ ബൈക്കിന് 1.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ബെനലി ഇംപെരിയാലെ 400

imperiale 400

റോയൽ എൻഫീൽഡിന്റെ ക്ലാസ്സിക് ബൈക്കുകൾക്കെതിരെ പോരാടാൻ ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനാലി ഒകോടോബറിലാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ ആദ്യ ക്ലാസിക് റോഡ്സ്റ്റര്‍ ബൈക്ക് ഇംപെരിയാലെ 400-യെ വില്പനക്കെത്തിച്ചത്.1.69 ലക്ഷം രൂപയാണ് വില.

യമഹ MT-15

MT 15

യമഹ തങ്ങളുടെ ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കായ YZF R15 -ന്റെ നേക്കഡ് വകഭേദം MT-15 -യെമെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 1.36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതേസമയം ബൈക്കിന്റെ ബിഎസ് VI പതിപ്പിനെകഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിച്ചത്. എന്നാൽ ഇതിന്റെ വില, എഞ്ചിന്‍ സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2020 ഫെബ്രുവരി മാസം വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന

കെടിഎം RC 125

KTM RC 125 2

ഡ്യൂക്ക് 125-ന്റെ വിപണിയിൽ വിജയമായതിന് പിന്നാലെയാണ് ഫുള്‍ ഫെയേഡ് വകഭേദം RC 125 -നെ കെടിഎം ജൂണിൽ വിപണിയിൽ എത്തിച്ചത്. ഓറഞ്ച്/ബ്ലാക്ക്, വൈറ്റ്/ഓറഞ്ച് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമായ ബൈക്കിന് 1.47 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില

ബജാജ് പള്‍സര്‍ 125

PULSAR 125

ബജാജ് പള്‍സര്‍ നിരയിൽ കരുത്ത് കുറഞ്ഞതും വില കുറഞ്ഞതുമായ പള്‍സര്‍ 125 -നെ ഈ വര്‍ഷമാണ് അവതരിപ്പിച്ചത്. 66,618 രൂ എക്‌സ്‌ഷോറും വില വരുന്ന ബൈക്കിന്റെ ഏകദേശം 53,000 യൂണിറ്റുകൾ വിറ്റുപോയെന്നാണ് റിപ്പോർട്ട്

കെടിഎം 790 ഡ്യൂക്ക്

ktm duke 790

ഇന്ത്യയിൽ കെടിഎമ്മിന്റെ ഏറ്റവും കരുത്തുറ്റ ബൈക്ക് 790 ഡ്യൂക്ക് സെപ്റ്റംബറിലാണ് വില്‍പണിയിലെത്തിയത്. 8.64 ലക്ഷം രൂപയാണ് വില. ആദ്യഘട്ടത്തില്‍ കുറച്ചു ബൈക്കുകൾ മാത്രമേ വിപണിയിൽ എത്തിച്ചിട്ടുള്ളു, 2020 -ഓടെ കൂടുതല്‍ വാഹനങ്ങളെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് സൂചന

ട്രയംഫ് റോക്കറ്റ് 3R

ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കിന് മുന്നോടിയായാണ് റോക്കറ്റ് 3R -യെ വിപണിയില്‍ എത്തിച്ചത്. 18 ലക്ഷം രൂപയാണ്എക്സ്‌ഷോറൂം വില.

ബിഎംഡബ്ല്യു S1000RR

ബിഎംഡബ്ല്യു മോട്ടോറാഡ് S 1000 RR -നെ ജൂൺ മാസത്തിലാണ് വിപണിയിൽ എത്തിച്ചത്. 18.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

hero-maestro-125

സ്കൂട്ടർ വിഭാഗത്തിലേക്ക് കടക്കുമ്പോൾ, ഹീറോ മോട്ടോർകോർപ് മയെസ്ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് മോഡലുകളെ മെയ് മാസത്തിൽ വിപണിയിൽ എത്തിച്ചിരുന്നു. ഹോണ്ട ആക്ടിവ 125 ബിഎസ് 6 മോഡലും വിപണിയിൽ എത്തിച്ചിരുന്നു. യമഹ ഫസിനോ 125 ബിഎസ് 6 മോഡൽ ഈ വർഷം അവതരിപ്പിച്ചെങ്കിലും അടുത്ത വർഷം മുതലായിരിക്കും വിൽപ്പനയ്ക്ക് എത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button