2019 പൂർത്തിയായി 2020ലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ബാഡ്‌മിന്‍റണിൽ ഈ വർഷത്തെ നേട്ടങ്ങളും വർഷങ്ങളും ചുവടെ പറയുന്നു. പി വി സിന്ധു ലോകകിരീടം സ്വന്തമാക്കിയതാണ് ഈ വർഷം എടുത്തു പറയേണ്ട ഏറ്റവും വലിയനേട്ടം. ജപ്പാൻ താരം നൊസോമി ഒകുഹാരയെ തകർത്താണ് സിന്ധുവിന്‍റെ ചരിത്രനേട്ടത്തിന് അർഹയായത്. 2017ലും 2018ലും ഫൈനലിലേറ്റ തോൽവിക്കുള്ള മറുപടി കൂടിയാണ് ഈ വിജയം. ശേഷം കോർട്ടിലിറങ്ങിയ സിന്ധു വേൾഡ് ടൂർ ഫൈനൽസിൽ ഉൾപ്പടെ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സൈന നെഹ്‍വാളിനു ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ കിരീടം മാറ്റിനിർത്തിയാൽ ഈ വർഷം തിരിച്ചടിയായിരുന്നു.
Also read : 2019 ലെ ദുരന്തങ്ങൾ…
പുരുഷൻമാരിൽ ബി സായ്പ്രണീത് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയതും, പതിനെട്ടുകാരൻ ലക്ഷ്യ സെൻ അഞ്ച് കിരീടം നേടി കരുത്തുതെളിയിച്ചത് എടുത്തുപറയേണ്ട നേട്ടം. മലയാളിതാരം എച്ച് എസ് പ്രണോയിയും പി കശ്യപും കെ ശ്രീകാന്തും നിരാശ സമ്മാനിച്ചു. സാത്വിക് സായ്‍രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെ മുന്നേറ്റം ഒളിംപിക് വർഷത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതീക്ഷ നൽകുന്നു. തായ്‍ലൻഡ് ഓപ്പണില്‍ കിരീടം നേടിയപ്പോൾ ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലിലുമെത്തി.
Post Your Comments