CricketLatest NewsIndiaNewsInternationalSports

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ടീമിൽവച്ച് മത വിവേചനം നേരിടേണ്ടി വന്നത് നാണക്കേട്,  പുറത്ത് വന്നത് പാക്കിസ്ഥാന്‍റെ യഥാർത്ഥ മുഖമെന്നും ഗൗതം ഗംഭീർ

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയയ്ക്കു മതത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്ന സംഭവത്തിൽ താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീർ‌. പാക്കിസ്ഥാന്റെ യഥാർഥ മുഖം ഇതാണ്. പാക്കിസ്ഥാനുവേണ്ടി നിരവധി മത്സരങ്ങൾ കളിച്ച താരമാണ് ഡാനിഷ് കനേരിയ. എന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെയൊരു വിവേചനം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണിതെന്ന് ഗംഭീർ പറഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലുള്ളവര്‍ ക്യാപ്റ്റനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാൻ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീർ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനും കനേരിയയ്ക്കു പിന്തുണയുമായി രംഗത്തെത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ താരത്തിനു വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നു മുരളീധരൻ പറഞ്ഞു. കായിക രംഗത്ത് അത്തരം വിവേചനങ്ങൾക്കു സ്ഥാനമില്ല. ഇങ്ങനെയൊരു കാര്യം ശ്രീലങ്കയിൽ ഒരിക്കലും നടക്കില്ല.

ഇന്ത്യയിലും ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. ശ്രീലങ്കയിൽ എയ്ഞ്ചലോ മാത്യൂസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. മതത്തെയും കായിക മത്സരത്തേയും കലർത്താൻ ശ്രമിക്കരുതെന്നും മുരളീധരൻ പറഞ്ഞു. ഒരുമിച്ചു കളിച്ചിരുന്ന കാലത്ത് ഹിന്ദു മതവിശ്വാസിയായതിന്റെ പേരിൽ ഡാനിഷ് കനേരിയ വിവേചനം നേരിട്ടിരുന്നതായി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തറാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇക്കാര്യം ഡാനിഷ് കനേരിയ തന്നെ പിന്നീട് സ്ഥിരീകരിച്ചു.

തന്നോടു മോശമായി പെരുമാറിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ പേരുവിവരങ്ങൾ ഉടന്‍ പുറത്തുവിടുമെന്നും കനേരിയ അറിയിച്ചിട്ടുണ്ട്. തനിക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും താരം അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button