Latest NewsNewsIndia

കര്‍താര്‍പൂരിന് ശേഷം മറ്റൊരു ആരാധാനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍

പഞ്ച് തീര്‍ഥ് ഹിന്ദുക്ഷേത്രം ആരാധനക്കായി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ കഴിഞ്ഞ തവണ ഇന്ത്യകാര്‍ക്ക് കര്‍താര്‍പൂരി ക്ഷേത്രം ആരാധാനാക്കായി തുറന്ന് കൊടുത്തിരുന്നു അതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി പാകിസ്ഥാന്‍ എത്തിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികള്‍ക്ക് ഏറെ ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രമാണ് അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുകയെന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അതേസമയം ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതുകൂടാതെ പഞ്ച തീര്‍ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇന്ത്യപാക് വിഭജനത്തിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാകിസ്ഥാന്‍ അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്റെ ഹിന്ദുക്കള്‍ക്കാള്‍ക്കായിക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്.. സിഖ് ആരാധാനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യയിലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button