തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെഎസ്‌ആര്‍ടിസി. തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 20ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂർ രവിയാണ് അറിയിച്ചത്. ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. പണിമുടക്ക് തീരുമാനത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസി തൊഴിലാളികളുടെ പ്രതിമാസശമ്പളം എല്ലാമാസവും അവസാന പ്രവൃത്തിദിവസം മുടങ്ങാതെ നല്‍കുക, 2016 ല്‍ കാലാവധി അവസാനിച്ച ശമ്പളക്കരാര്‍ പുതുക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തി വന്നത്.
Post Your Comments