പരിസ്ഥിതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കോറികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളെ പറ്റി പഠനം നടത്തുമെന്ന് നിയമസഭ പരിസ്ഥിതി സമിതി അറിയിച്ചു.കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് കളക്ടറേറ്റില്‍ നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗ് നടത്തിയത്. മുല്ലക്കര രത്നാകരന്‍, കെ ബാബു, കെ വി വിജയ ദാസ്, പിടിഎ റഹീം എന്നിവര്‍ അടങ്ങിയ സമിതിയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന പാരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ വികസനം നടപ്പിലാക്കാനുള്ള നടപടികളെ പറ്റി ആലോചിക്കുമെന്ന് മുല്ലക്കാര രത്നാകരന്‍ പറഞ്ഞു.
പാറ ക്വാറി യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതി സ്വതന്ത്രപഠനം നടത്തും. സമിതി നടത്തുന്ന പഠനത്തില്‍ വിശ്വാസമുണ്ടെന്നു ചെങ്ങോട്ടുമല സമര സമിതി പറഞ്ഞു.സമിതിയുടെ പഠനത്തിന്റെ ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.ക്വാറികളുടെ വ്യാപനം വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് അതുകൊണ്ട് തന്നെ ഇതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി അനധികൃതമായി പ്രവര്‍ത്തുക്കുന്ന ക്വാറികള്‍ കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
Post Your Comments