KeralaLatest NewsMusicNews

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം ഇളയരാജയ്ക്ക്

സന്നിധാനം: ഹരിവരാസനം പുരസ്‌ക്കാരം ഇളയരാജയ്ക്ക്. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരമാണ് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മകരവിളക്ക് ദിനമായ ജനുവരി 15 ന് രാവിലെ 9 മണിക്ക് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. തുടര്‍ന്ന് ഇളയരാജയുടെ സംഗീത പരിപാടിയും അരങ്ങേറും.

2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്നായി 4500 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 800 ല്‍ പരം ചിത്രങ്ങള്‍ക്ക് അദ്ദേഹം പിന്നണി സംഗീതം ഒരുക്കിയിട്ടുണ്ട്. ധാരാളം ദേശീയ പുരസ്‌ക്കാരങ്ങളും അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button