ThrissurNattuvarthaLatest NewsKeralaNews

ഗുരുവായൂരിൽ മഹാ ഗോപൂജ: ഇളയരാജയും യെഡിയൂരപ്പയും പങ്കെടുക്കും

തൃശൂർ: അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാ ഗോപൂജ നടക്കും. ഓഗസ്റ്റ് 30ന് രാവിലെ 10ന് അവിട്ടം നാളിൽ ഗരുവായൂർ ക്ഷേത്രം തീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്താണ് മഹാ ഗോപൂജ നടക്കുന്നത്. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.

രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവർ ആചാര്യന്മാരായി നടക്കുന്ന ഗോപൂജയിൽ 108 പശുക്കളെ പൂജിച്ച് ആരാധിക്കും.

‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി’: അശോക് ഗെഹ്ലോട്ട്

108 പൂജാരിമാർ പങ്കെടുക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെകെ സുരേന്ദ്രനാഥ കൈമൾ, കെഎം പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button