രാജ്യത്ത് 2020 ഏപ്രിലിൽ ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുന്നതിന് മുന്നോടിയായി തന്നെ വെസ്‍പ അപ്രിലിയ എന്നിവയുടെ ബിഎസ്6 മോഡൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ പിയാജിയോ. ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയതതാണ് പ്രധാന പ്രത്യേകത. ഡിസൈനോ ഫീച്ചറുകളിലോ ബിഎക്സ്6 മോഡലുകളും ബിഎസ്4 ഏപ്രിലിയ, വെസ്പ മോഡലുകളും തമ്മിൽ മറ്റു മാറ്റങ്ങളില്ല. സമയപരിധിക്ക് വളരെ മുമ്പ് തന്നെ ഈ സ്കൂട്ടറുകൾ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ച് മാറ്റാനായതില്‍ സന്തോഷമുണ്ടെന്നും മലിനീകരണ കുറക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് പുത്തൻ കമ്പൽഷൻ എൻജിനെന്നും പിയാജിയോ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡിയാഗോ ഗ്രാഫി വ്യക്തമാക്കി.
Also read : ഐഎസ്എല്ലിൽ കരുത്തരായ രണ്ടു ടീമുകൾ ഇന്ന് എറ്റുമുട്ടും : ലക്ഷ്യം ഒന്നാം സ്ഥാനം
പുതുക്കിയ ബിഎസ് 6 അപ്രിലിയ മോഡലുകൾക്ക് 85,431 രൂപയും വെസ്പ മോഡലുകൾക്ക് 91,492 രൂപയുമാണ് എക്‌സ് ഷോറൂം വില. നിലവിൽ വില്പനയിലുണ്ടായിരുന്ന അപ്രിലിയ വെസ്പ മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 17,000 രൂപ മുതൽ 21,000 വരെ വിലകൂടും. വെസ്പ 125 സിസി ശ്രേണി, വെസ്പ 150 സിസി ശ്രേണി, അപ്രിലിയ എസ്ആർ 125, സ്റ്റോം 125 എന്നിങ്ങനെ എല്ലാ സ്കൂട്ടറുകളും പിയാജിയോ ഇന്ത്യ പരിഷ്കരിച്ചിട്ടുണ്ട്. നിലവിൽ അപ്രിലിയ എസ്ആർ 150യ്ക്ക് 154.8 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിന് പകരം 160 സിസി എൻജിനാണ് നൽകിയത്. അതിനാൽ എസ്ആർ 150യുടെ പേര് ഇനി മുതൽ ഏപ്രിലിയ എസ്ആർ 160 എന്നായിരിക്കും.
Post Your Comments