ഗ്രാസിയയെ ഹോണ്ട പിൻവലിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം, അടിമുടി മാറ്റത്തോടെ , കിടിലൻ ലുക്കിൽ പുതിയ 2020 മോഡൽ ഗ്രാസിയ ബിഎസ്6 വിപണിയിലേക്ക്. സ്കൂട്ടറിന്റെ വരവറിയിച്ചുള്ള ടീസർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഹോണ്ട പുറത്ത് വിട്ടു. വിഡിയോയിൽ രൂപത്തില്‍ വലിയ മാറ്റം പ്രകടമല്ലെങ്കില്ക് റീഡിസൈന്‍ ചെയ്ത് പാനലുകൾ, . പരിഷ്കരിച്ച എല്‍ഇഡി ഹെഡ്‍ ലാമ്പുകൾ എന്നിവ സ്‌പോര്‍ട്ടി ലുക്ക് നൽകുന്നു. സൈലന്റ് സ്റ്റാര്‍ട്ട്, എന്‍ജിന്‍ കില് സ്വിച്ച്, പരിഷ്കരിച്ച എൻജിൻ, ഡിയോയ്ക്ക് സമാനമായി ഹാന്‍ഡില്‍ ബാര്‍ പാലില്‍ ഡേടൈം റണ്ണിങ് ലാംപ് എന്നിവ മറ്റു സവിശേഷതകൾ.
https://youtu.be/PkH_pdZWzU0
മുന്നിൽ ടെലിസ്കോപികും, പിന്നിൽ ഡ്യുവല്‍ ഷോക്കുമായിരിക്കും സസ്‌പെൻഷൻ. 12 ഇഞ്ച് മുന്‍ ചക്രത്തിന് ഡിസ്ക് ബ്രെയ്ക്കും 10 ഇഞ്ച് പിന്‍ ചക്രത്തിന് ഡ്രം ബ്രേക്കും നൽകും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹോണ്ട 2020 ഗ്രാസിയ ബിഎസ്6 മോഡല്‍ ഹോണ്ട വില്പനക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 61,561 ആയിരിന്നു ബിഎസ്4ന്റെ എക്‌സ്-ഷോറൂം വിലയെങ്കിൽ പുത്തന്‍ മോഡലിന് 10,000-15,000 രൂപ വില വര്‍ദ്ധിച്ചേക്കാം.
Post Your Comments