കാത്തിരിപ്പുകൾക്ക് വിരാമമിട്ടു തകർപ്പൻ ലുക്കിൽ പുത്തൻ ഗ്രാസിയ 125 ബിഎസ് 6 വിപണിയിലെത്തിച്ച് ഹോണ്ട. രൂപകൽപ്പനയിൽ ഏറെ മാറ്റങ്ങളോടെയാണ് സ്കൂട്ടർ എത്തുന്നത്. നവീകരിച്ച ബോഡ് പാനലുകൾ ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ് ലാംപ്, ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ് എന്നിവ പ്രധാന സവിശേഷതകൾ. പ്രോഗ്രാം ചെയ്യാവുന്ന ഫ്യുവല്‍ ഇഞ്ചക്ഷന്‍, ഹോണ്ട ഇക്കോ ടെക്‌നോളജി , ഹോണ്ട എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ , എസിജി സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകൾ.
സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലെത്തു ഗ്രാസിയ 125 ബിഎസ് 6ന് .73,336 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുക. ഉയര്‍ന്ന പതിപ്പായ ഡീലക്‌സ് വകഭേദത്തിലാണ് ഹോണ്ട അലോയി വീൽ, മുന്‍വശത്തെ ഡിസ്‌ക് ബ്രേക്ക് , സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്
Post Your Comments