ഇന്ത്യയിലെ തങ്ങളുടെ ബിഎസ്6 ബൈക്കുകളുടെ വില പരിഷ്കരിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍. പല മോഡലുകളുടെയും വില ഉയർത്തിയെങ്കിലും ഏറ്റവും വിലക്കുറവുള്ള സ്ട്രീറ്റ് ശ്രേണിയിലെ രണ്ട് മോഡലുകളുടെയും വില കുറച്ചു. മാർച്ചിൽ ബിഎസ്6 സ്ട്രീറ്റ് 750-യും സ്ട്രീറ്റ് റോഡ് 750-യും അവതരിപ്പിച്ചപ്പോൾ കൂടിയ വിലയാണ് എപ്പോൾ കുറിച്ചിരിക്കുന്നത്.
ബിഎസ്6 സ്ട്രീറ്റ് 750-യ്ക്ക് Rs 5.34 ലക്ഷം മുതൽ Rs 5.66 ലക്ഷം ലക്ഷം വരെയായിരുന്നു എക്‌സ്-ഷോറൂം വില. ഇപ്പോയത് 4.75 ലക്ഷം മുതൽ ആണ് ആരംഭിക്കുക. വിവിഡ് ബ്ലാക്ക് മോഡലിന്റെ വില Rs 5.34 ലക്ഷത്തിലും പെർഫോമൻസ് ഓറഞ്ച്, ഡെനിം ബ്ലാക്ക് നിറങ്ങളുടെ വില Rs 5.46 ലക്ഷത്തിലും മാറ്റമില്ലാതെ തുടരുന്നു. ബാരാക്കുട സിൽവർ നിറത്തിന്റെ വില Rs 20,000 രൂപ കുറച്ചതോടെ 5.46 ലക്ഷം ആണ് എപ്പോൾ എക്‌സ്-ഷോറൂം വില
Also read : പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ മൈക്രോമാക്‌സ്
ബിഎസ്6 സ്ട്രീറ്റ് റോഡ് 750 മോഡലിന് ഇതുവരെ 6.55 ലക്ഷം മുതലായിരുന്നു വിലയെങ്കിൽ സ്ട്രീറ്റ് റോഡ് 750-യുടെ വിവിഡ് ബ്ലാക്ക് നിറത്തിന് Rs 5.99 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. Rs 6.67 ലക്ഷം വിലയുണ്ടായിരുന്ന റിവർ റോക്ക് ഗ്രേയ് ഡെനിം, വാഷ്ഡ് വൈറ്റ് പേൾ, പെർഫോമൻസ് ഓറഞ്ച് എന്നീ നിറങ്ങൾക്ക് ഇപ്പോൾ 6.10 ലക്ഷം ആയി വില കുറഞ്ഞു.
Post Your Comments