Latest NewsKeralaNews

അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു

പത്തനംതിട്ട: അയ്യപ്പസ്വാമിയ്ക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ കയറിയ ശേഷം 26ന് വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പ് തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തും. ഡിസംബര്‍ 26 നും 27 നും വൈകുന്നേരം 6.30 നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. 26-ന് വൈകിട്ട് നടയടയ്ക്കുന്നതുവരെ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ ഭക്ത ജനങ്ങള്‍ക്ക് തൊഴാം. 27 ന് പൂജ കഴിഞ്ഞ് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡലകാലത്തിന് അവസാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button